നൂറല്ല അഞ്ഞുറു ബസ്സുകള്‍ കഴുകി വൃത്തിയാക്കാന്‍ ഞങ്ങള്‍ തയ്യറാണ്. ഭിന്നശേഷിക്കാരനായ അശ്വിന്‍ പറയുന്നത് ദൃഢനിശ്ചയത്തോടെയായിരുന്നു.
സ്വയം പര്യപ്തത കൈവരിക്കുക ഒപ്പം സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപണിമുടക്കില്‍ അഞ്ച് കെ.എസ് ആര്‍ ട്ടി സി ബസ്സുകള്‍ കഴുകി വൃത്തിയാക്കിയത്
നാഷണല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാ തല സമിതി, ഹ്യുമാനിറ്റി വൊക്കെഷണല്‍ ട്രെയിനിംങ്ങ് സെന്റര്‍, കോഴിക്കോട് പരിവാര്‍, സഫ ഗ്ലോബല്‍ വെന്‍ചെര്‍സ്, കെഎസ്.ആര്‍ ടി സി കോഴിക്കേട് ഡിപ്പോയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വേറിട്ട പരിപാടി നടന്നത്.
നാഷണല്‍ ട്രസ്റ്റ് ജില്ലാതല കണ്‍വീനര്‍ പി.സിക്കന്തര്‍, പി.കെ.എം.സിറാജ്, രാഹുല്‍.ടി, ഹഫീഫ് റഹ്മാന്‍. കെ, ഷിവിന്‍, പി.ഉണ്ണി, പി.കെ.ബാബു, കെ.അബ്ദുള്‍ അസീസ്,ആയിശ കുറ്റിച്ചിറ, തുടങ്ങിയവരും
അശ്വിന്‍.പി.പി, ഹിബിന്‍ അലി, ജാവിദ് അജ്മല്‍.പി., സൈനുല്‍ ആബിദ്.എ.പി,സുജിത് സോമന്‍, ഷിനാസ്.എ.എന്‍, മുഹമ്മദ് ഫാരിസ്, ഹത്തിഫ് ഹുസൈന്‍.പി, തുടങ്ങിയ ഭിന്നശേഷിക്കാരും നേതൃത്വം നല്‍കി.