പാലക്കാട്: അട്ടപ്പാടി ആനക്കല്ലില്‍ കൃഷിയിടത്തില്‍ കെട്ടിയിരുന്ന പശുവിനെ പുലി ആക്രമിച്ച് കൊന്നു. ആനക്കല്‍ സ്വദേശി ശശിയുടെ പശുവിനെയാണ് ഇന്നലെ വൈകിട്ട് പുലി ആക്രമിച്ചത്. പശുവിന്റെ കരച്ചില് കേട്ട് സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞത്. കഴിഞ്ഞയാഴ്ച അഗളി കോട്ടമേടിന് സമീപം ആട്ടിന്‍ കുട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഒരുമാസത്തിനിടെ അട്ടപ്പാടിയില്‍ മാത്രം അഞ്ചിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.