വയനാട് പനമരത്തിനുസമീപം പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. തോട്ടില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ മാറ്റി. പുലിയെ കുപ്പാടിയിലെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസമേഖലയില്‍ പുലി എത്തിയതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് വനം വകുപ്പ് വാച്ചര്‍ പുള്ളിപ്പുലിയെ കണ്ടെത്തിയത്.