കുന്ദമംഗലം; കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റിന് പുറകിലെ ഓട്ടോ ബേയിലേക്ക് ബില്‍ഡിങിന് മുകളിലെ കോണ്‍ഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് ഓട്ടോ തൊവിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാവുന്നു.

ഓട്ടോകള്‍ക്ക് മുകളിലേക്കാണ് കോണ്‍ഗ്രീറ്റ് പാളികള്‍ വീഴുന്നത്. അതിനാല്‍ ഓട്ടോകള്‍ക്ക് കേടുപറ്റുന്നുണ്ട്. കൂടാതെ തൊഴിലാളികള്‍ക്കും പാളികള്‍ വീണ് പരിക്കേല്‍ക്കുന്നുണ്ട്. പഴയ കെട്ടിടമായതിനാലാണ് ഇത്തരത്തില്‍ കോണ്‍ഗ്രീറ്റ് ഇളകി വീഴുന്നത് എന്നാണ് കരുതപ്പെടുന്നത്.

