ഭോപ്പാല്‍: തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. മധ്യപ്രദേശില്‍ ബിജെപി തുടര്‍ഭരണത്തിലേക്കെന്ന് സൂചന. മധ്യപ്രദേശില്‍ 120 ലധികം സീറ്റുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം തുടരുന്നത്. ബിജെപി ഓഫീസുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു.
കോണ്‍ഗ്രസ് 94 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബുധിനിയില്‍ ശിവരാജ് സിങ് ചൗഹാന്‍ ലീഡ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ നര്‍സിങ്പൂരിലും ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോര്‍- ഒന്നിലും മുന്നിലാണ്. അതേസമയം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ പിന്നിലാണ്.