കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്ത ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്. എം മമ്മുണ്ണിയെയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. ശനിയാഴ്ച കോഴിക്കോട് നടന്ന നവകേരള സദസിലെ പൗര പ്രമുഖരുടെ പ്രഭാത യോഗത്തിലാണ് മമ്മുണ്ണി പങ്കെടുത്തത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി.
ഇന്ന് പാലക്കാട് നടന്ന നവകേരള സദസില്‍ മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ പങ്കെടുത്തു. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു.