തിരുവനന്തപുരം: ജൂലൈയിലെ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 44,97,794 ഗുണഭോക്താക്കൾക്ക് 667.15 കോടി രൂപയാണ് അനുവദിച്ചത്. ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ എന്നിവയ്ക്കായി 17.13 കോടിയും അനുവദിച്ചു.പെൻഷൻ വിതരണം ഇന്ന് ആരംഭിച്ച് 26ന് പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക ഡിസംബർ ഒന്നിനകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരിൽ തിരിച്ചടയ്ക്കണം. നവകേരള സദസ്സ് ശനിയാഴ്ച തുടങ്ങാനിരിക്കെ ക്ഷേമ, സേവന മേഖലകളിലെ കുടിശികകൾ കൂട്ടത്തോടെ അനുവദിച്ച് ജനരോഷം തണുപ്പിക്കാനാണു സർക്കാരിന്റെ ശ്രമം.