പത്തനംതിട്ട: സ്കൂൾ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കപ്പ്യാർ അറസ്റ്റിൽ. ആറൻമുള ഇടിയാറൻ മുള സ്വദേശിയായ തോമസിനെയാണ് ആറന്മുള പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് പെൺകുട്ടി കൂട്ടുകാർക്കൊപ്പം പ്രാർഥനയ്ക്കെത്തിയത്. ഇവിടെവെച്ച് എട്ടാംക്ലാസുകാരിയെ കപ്പ്യാർ കടന്നുപിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ സഹപാഠി അധ്യാപിക മുഖേന കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതരുടെ നിർദേശാനുസരണം പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നതായും ആക്ഷേപമുണ്ട്. പള്ളിയിലെ വികാരിയും സ്കൂളിലെ പ്രഥമാധ്യാപികയും ചേർന്ന് പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം