kerala politics

സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടിയിൽ ദുരൂഹത; രമേശ്‌ ചെന്നിത്തല

കൈകൂലി ആരോപണ വിധേയനായ ആരോഗ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതാ യിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു.
ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്.
മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ് എന്നാണ് ചെന്നിത്തലയുടെ വാദം.പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദത്തിലായി.
യഥാർത്ഥവസ്തുതകൾ പുറത്ത് കൊണ്ട് വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണമെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.
മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തുകയും പേഴ്സണൽ സ്റ്റാഫിനെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുറത്ത് നിർത്തുകയുമാണ്
മന്ത്രി ചെയ്യേണ്ടിയിരുന്നത്. അതിനുപകരം സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടിയല്ല.
അഴിമതിയിൽ മുങ്ങിനിൽക്കുന്ന സർക്കാരിൽ ഇതിനപ്പുറവും നടക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!