സര്‍ക്കാരിനെതിരെ കള്ള പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സഹകരണ മേഖലയ്ക്ക് എതിരെയും വലിയതോതിൽ പ്രചാരണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടുണ്ട്. കരുവന്നൂരില്‍ സി പി എമ്മിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും പണം നഷ്ടമായവര്‍ക്ക് അത് തിരികെ നല്‍കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. കേസില്‍ എ.സി മൊയ്തീനെതിരെ ഒരു തെളിവും ഇഡിക്കില്ല. മൊഴി നല്‍കാന്‍ ഇ.ഡി ബലപ്രയോഗം നടത്തുകുകയാണെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്.കൂടാതെ ഭീഷണിയും ഉണ്ട്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിനും സഹകരണ മേഖലയ്ക്കും എതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.