പ്രസവശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഴ്സുമാർക്കും നീതി വേണമെന്ന് കേരള ഗവൺമെൻ്റ് നഴ്സസ് അസോസിയേഷൻകേസിൽ നിരപരാധികളായ നഴ്സുമാരെ പ്രതികളാക്കിയെന്നാണ് കെജിഎൻഎയുടെ ആരോപണം.
പൊലീസ് നടപടി അംഗീകരിക്കാനാവില്ല. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലിസ്റ്റ് കൃത്യമായി സൂക്ഷിക്കാറുണ്ട്. ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തണം. പ്രതിചേർക്കപ്പെട്ട നഴ്സുമാർക്ക് നിയമപരമായ സഹായം നൽകുമെന്നും നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ച സാഹചര്യത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹർഷിന അവസാനിപ്പിച്ചിരുന്നു. തനിക്ക് നീതി വേണം എന്നാവശ്യപ്പെട്ട് 105 ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ ഹർഷിന സമരത്തിലായിരുന്നു.