പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും മണ്ഡലത്തിൽ എൽ.ഡി.എഫ്. ജയിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ഈസി വാക്കോവറെന്ന അഭിപ്രായം യുഡിഎഫിന് ഇപ്പോള്‍ ഇല്ല. വികസന രാഷ്ട്രീയമാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നതെന്നും എം വി ഗോവിന്ദന് പുതുപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
അന്ന് പുതുപ്പള്ളിയിൽ വൈകാരികമായ തലം രൂപപ്പെട്ടു വരുന്നു എന്ന് കണ്ടാണ് കോൺഗ്രസ് നേതൃത്വം ഈ നിലപാട് സ്വീകരിച്ചത്. എന്നാൽ പുതുപ്പള്ളിയിൽ രാഷ്ട്രീയ നിലപാടുകൾ വെച്ച് മത്സരിക്കുമെന്നായിരുന്നു ആദ്യം തന്നെ ഇടതുമുന്നണി എടുത്ത നിലപാട്. രാഷ്ട്രീയവും വികസനവും ഫലപ്രമായി പുതുപ്പള്ളിയിൽ ചർച്ച ചെയ്തു. ഞങ്ങൾ ഈ മണ്ഡലം ജയിക്കും. അതിനാവശ്യമായ വോട്ടുകൾ ജനങ്ങൾ ഇടതുമുന്നണിക്ക് നൽകും’ – എം.വി. ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രധാന ശത്രു ഇടതുപക്ഷമാണ്. ആ സാഹചര്യത്തില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും എങ്ങനെയാണ് കാര്യങ്ങള്‍ നീക്കുകയെന്ന് മുന്‍കൂട്ടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എം വി ഗോവിന്ദന് അഭിപ്രായപ്പെട്ടു.