മാസപ്പടി ആരോപണത്തില്‍ സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയൽ.ഈ തുകയ്ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്, മുഖപ്രസംഗത്തില്‍ പറയുന്നു.വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു.
ആദായ നികുതി വകുപ്പ് 2019-ല്‍ നടത്തിയ പരിശോധനയ്ക്കിടെ സി.എം.ആര്‍.എല്‍. കമ്പനിയിലെ ചില ജീവനക്കാര്‍, വീണയുടെ കമ്പനി സേവനം നല്‍കിയില്ലെന്ന പ്രസ്താവന നല്‍കിയതാണ് വിവാദങ്ങള്‍ക്കുപയോഗിച്ചത്. ഈ പ്രസ്താവന കാര്യകാരണ സഹിതം സി.എം.ആര്‍.എല്‍. പിന്നീട് പിന്‍വലിച്ചിരുന്നു. എന്നിട്ടും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഓര്‍ഡറില്‍ ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി തെറ്റായ പരാമര്‍ശം നടത്തിയ വിസ്മയകരമാണ്.
സെറ്റില്‍മെന്റ് കേസില്‍ കക്ഷിയല്ലാത്ത ഒരാളേയും കമ്പനിയേയും കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അവരുടെ ഭാഗം കേള്‍ക്കുക എന്ന സ്വാഭാവികനീതിയുണ്ടായില്ല. ഈ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടതിനെതിരെയാണ് യഥാര്‍ഥത്തില്‍ വിമര്‍ശനങ്ങള്‍ ഉയരേണ്ടെതന്നും മുഖപ്രസംഗം പറയുന്നു.