മലബാർ റിവർ ഫെസ്റ്റിവൽ 2023 : മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും സംഘടിപ്പിച്ച മലബാർ റിവർ ഫെസ്റ്റിവൽ 2023 നോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ എന്നിവർക്കുമാണ് അവാർഡ്. 2023 ആഗസ്റ്റ് 03 മുതൽ ആഗസ്റ്റ് 07 വരെയുള്ള വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. പുരസ്കാരത്തിനായി ബ്യൂറോ ചീഫിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അച്ചടി മാധ്യമത്തിനുള്ള എൻട്രികൾ പത്ര കട്ടിംഗ് ഉൾപ്പെടെ മൂന്ന് കോപ്പികൾ സഹിതം അയക്കണം. ന്യൂസ് ഫോട്ടോകൾ പെൻഡ്രൈവിലും സമർപ്പിക്കാം.
ദൃശ്യമാധ്യമത്തിനുള്ള വീഡിയോ എൻട്രികൾ അഞ്ച് മിനുട്ടിൽ കവിയരുത്. പ്രക്ഷേപണം ചെയ്ത വീഡിയോ സ്റ്റോറി എം.പി 4 ഫോർമാറ്റിൽ പെൻഡ്രൈവ് സഹിതം എൻട്രികൾ സമർപ്പിക്കണം.
അവാർഡിനായി ഒരാൾക്ക് ഒരു എൻട്രി അയക്കാം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 സെപ്റ്റംബർ 5 ന് വൈകിട്ട് അഞ്ച് മണി വരെ.
അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് -0495-2370225.
കുടുംബശ്രീ അംഗങ്ങൾക്കായി ടൂ വീലർ വായ്പാ മേള നാളെ
സംസ്ഥാന സഹകരണ ബാങ്ക് അത്തോളി ശാഖയും അത്തോളി ഗ്രാമപഞ്ചായത്ത് സി ഡി എസും സംയുക്തമായി സംഘടിപ്പിക്കുന്ന കെ ബി ഷീ ടു വീലർ വായ്പാ വിതരണ മേള നാളെ (ആഗസ്റ്റ് 24) ന് കെ.എം സച്ചിൻദേവ് എം എൽ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് കേരള ബാങ്ക് അത്തോളി ശാഖക്ക് സമീപം സജ്ജീകരിച്ച കുടുംബശ്രീ വിപണനമേളയുടെ ഗ്രൗണ്ടിലാണ് ടു വീലർ വായ്പാ വിതരണ മേള നടക്കുക.
വനിതാ സരംഭകർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥിനികൾ, സർക്കാർ/അർധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വകാര്യമേഖലാ ജീവനക്കാർ എന്നിവർക്കായി കേരള ബാങ്ക് ആവിഷ്കരിച്ച കെ ബി ഷീ ടൂവീലർ പദ്ധതി പ്രകാരം 70 വനിതകൾക്കാണ് വായ്പ നൽകുക. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, കേരള ബാങ്ക് ഡയറക്ടർ ഇ രമേശ്ബാബു തുടങ്ങിയവർ പങ്കെടുക്കും.
എലപ്പാറ ഗവ. ഐടിഐയില്‍ സീറ്റൊഴിവ്
എലപ്പാറ ഗവ. ഐടിഐയില്‍ 2023 ബാച്ചില്‍ റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന് (ആര്എസിറ്റി), പ്ലംബര്‍ എന്നീ ട്രേഡുകളില്‍ ഒഴിവുളള എതാനും സീറ്റുകളിലേക്ക് ആഗസ്റ്റ് 24 ന് വ്യാഴാഴ്ച നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാവുന്നതാണ്. അപേക്ഷ ഫീസ് നൂറ് രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 296929
നെടുംകണ്ടം പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്
നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക്കില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ അഞ്ച് ചൊവ്വാഴ്ച, സെപ്റ്റംബര്‍ ഒമ്പത് വ്യാഴാഴ്ച എന്നീ ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍ നടക്കും. പ്രവേശന റാങ്ക് ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ഥികള്‍ക്കും ഇതുവരെ പോളിടെക്നിക് പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ട്സില്‍ നിര്‍ദ്ദേശിച്ച ഫീസുമായി രക്ഷകര്‍ത്താവിനൊപ്പം എത്തണം. പെണ്‍കുട്ടികള്‍ക്ക് താമസത്തിന് സര്‍ക്കാര്‍ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.polyadmission.org ഫോണ്‍: 04868 234082, 9747963544, 9497282788, 9496767138.
കരുണാപുരം ഗവ. ഐ.ടി.ഐ.ില് സീറ്റൊഴിവ്
കരുണാപുരം ഗവ. ഐ.ടി.ഐയിലെ എസ്.സി.വി.റ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാന് സിവില്‍ (രണ്ട് വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്(ഒരു വര്‍ഷം) എന്നീ ട്രേഡുകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 24 ന് വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446257417, 9745473618, 04868 291050
റേഷന്‍കട ലൈസന്‍സിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ വാര്‍ഡ് ഏഴ് ആല്‍പ്പാറ, തൊടുപുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ് 28 മണക്കാട് റോഡ് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലേക്ക് ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 04862 232321.
പീരുമേട് എംആര്‍എസില്‍ ഡ്രോയിങ് ടീച്ചര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് 2023- 2024 അധ്യായന വര്‍ഷം ഹൈസ്കൂള്‍ വിഭാഗം ഡ്രോയിംഗ് അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന് നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈന്‍ ആര്‍ട്സില്‍ ബിരുദമോ ഡ്രോയിങ്, പെയിന്റിംഗ് എന്നീ വിഷയങ്ങളിലുള്ള ബിരുദമോ ഡിപ്ലോമയോ തത്തുല്യമായ മറ്റ് യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.റ്റി വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന് രണ്ടാം നില, കുയിലിമല, പൈനാവ്. പി.ഒ, ഇടുക്കി, പിന് :685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഈ മെയില്‍ ഐഡിയിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297.
കണ്ടന്റ് എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കണ്ടന്റ് എഡിറ്റര്‍ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍ സ്റ്റേഷന്, കുയിലിമല, പിന്- 685603 എന്ന വിലാസത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന
താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്. എസ്.എസ് ബാലുശ്ശേരി എന്നീ വിദ്യാലയങ്ങളിൽ നിന്നും 2023 മാർച്ചിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ആഗസ്റ്റ് 24, 25 തിയ്യതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ (മിനി സിവിൽ സ്റ്റേഷൻ) നടക്കും. കാറ്റഗറി I, കാറ്റഗറി II പരീക്ഷാർത്ഥികൾ ആഗസ്റ്റ് 24 നും, കാറ്റഗറി III, കാറ്റഗറി IV പരീക്ഷാർത്ഥികൾ ആഗസ്റ്റ് 25നും ഹാജരാകേണ്ടതാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, മാർക്ക് ലിസ്റ്റ്, ഹാൾ ടിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം) ഇവ എല്ലാത്തിന്റെയും ഓരോ പകർപ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാവേണ്ടതാണ്. ഡിഗ്രി/ടി.ടി.സി/ഡി.എൽ.എഡ് കോഴ്സ് പൂർത്തിയായിട്ടില്ലാത്തവർ പരീക്ഷ കഴിഞ്ഞ് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാൽ മതി. ഉച്ചക്ക് നാല് മണി വരെ മാത്രമേ സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവുകയുള്ളൂ. മുൻ വർഷങ്ങളിൽ പരീക്ഷ പാസായവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ച് മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഹാജരാകേണ്ടതാണ്.
കൂടിക്കാഴ്ച
ജില്ലാ ആയുർവേദ ആശുപത്രിയുടെ പുറക്കാട്ടിരിയിലെ ജെറിയാട്രിക് ബ്ലോക്കിലേക്ക് ദിവസവേതനത്തിന് ഫാർമസി അറ്റൻഡർ തസ്തികയിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത : എസ്.എസ് എൽ.സി. ആയുർവേദ ഫാർമസിയിലുള്ള പരിചയം അഭികാമ്യം. നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. പ്രായപരിധി: 25 നും 60 നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർ കാർഡും സഹിതം ആഗസ്റ്റ് 26ന് രാവിലെ 10.15 മുതൽ 12.30 വരെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2382314
ടെണ്ടർ ക്ഷണിച്ചു
വിമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2023 -24 സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിന്റെ അടങ്കൽ തുക 360000/ രൂപ. പൂരിപ്പിച്ച ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ നാല് വൈകീട്ട് 2:30. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ടെണ്ടർ അംഗീകരിച്ച് ലഭിക്കുന്ന വ്യക്തി അടങ്കൽ തുകയുടെ അഞ്ച് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകേണ്ടതും 200 രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെൻറ് വെക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371343
എച്ച് ഡി സി ആൻഡ് ബി എം പ്രവേശനം
കോഴിക്കോട് ഇ എം എസ് സ്മാരക സഹകരണ പരിശീലന കോളേജിൽ 2023-24 എച്ച് ഡി സി ആൻഡ് ബി എം കോഴ്സിനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 25,26 സെപ്റ്റംബർ 1,2 തിയ്യതികളിൽ കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തത്സമയ പ്രവേശനമായതിനാൽ ആദ്യം ഹാജരാകുന്ന വിദ്യാർഥികൾക്കു മുൻഗണന ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8590646379, 9446949154
ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗികാവശ്യങ്ങൾക്കായി 2023 സെപ്റ്റംബർ മാസം മുതൽ രണ്ട് വർഷ കാലയളവിലേക്ക് ഒരു സ്വിഫ്റ്റ് ഡിസയർ/ ടൊയോട്ട എറ്റിയോസ് / മാരുതി സിയാസ് സമാന മോഡലിലുള്ള വാഹനങ്ങൾ ഡ്രൈവർ ഉൾപ്പെടെ കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ട്രാവൽ ഏജൻസികൾ / വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2377786
പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സ് : സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിന്റെയും (2023-24), ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിന്റെയും (2023-25) ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ അഞ്ച് വരെ 200 രൂപ സൂപ്പർഫൈനോടുകൂടി സ്വീകരിക്കും. എസ്.സി/ എസ്.ടി, ഭിന്നശേഷി, ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. 7-ാം തരം വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതാ കോഴ്സിലേക്കും, പത്താംതരം യോഗ്യതയുള്ള 22 വയസ്സ് തികഞ്ഞവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370053
അധ്യാപകരെ ആവശ്യമുണ്ട്
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന് ജില്ലയുടെ വിവിധ പഠനകേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഐ.ടി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. അതാത് വിഷയങ്ങളിൽ ബിരുദവും, ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് 225 രൂപ പ്രകാരം പ്രതിഫലം നൽകും. ഹയർ സെക്കൻഡറി തുല്യതാ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, എക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഗാന്ധീയൻ സ്റ്റഡീസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. മണിക്കൂറിന് 350 രൂപ പ്രകാരം പ്രതിഫലം നൽകും. അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റ്/നെറ്റ്/എം.എഡ് ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിനകം കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 20 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370053