കോഴിക്കോട്. രാജ്യ തലസ്ഥാനത്ത് ഉയരുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ തലത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമുന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത് പിന്നോക്ക വിരുദ്ധ രാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യപ്പെടലിന്റെ കേന്ദ്രമായി ഖാഇദെ മില്ലത്ത് സെന്റര്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണത്തില്‍ നിശ്ചിത ക്വാട്ട പൂര്‍ത്തിയാക്കിയ വാര്‍ഡ് ശാഖ കമ്മിറ്റികള്‍ക്ക് പ്രശസ്തി പത്രം നല്‍കുന്ന ഫണ്ടിംഗ് ഫിയസ്റ്റ നിയോജക മണ്ഡലം സംഗമങ്ങളുടെ ഉദ്ഘാടനം കുന്ദമംഗലത്ത് വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു യു.സി രാമന്‍. ചടങ്ങില്‍ വെച്ച് ക്വാട്ട പൂര്‍ത്തിയാക്കിയ ഘടകങ്ങള്‍ക്ക് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന പ്രശസ്തി പത്രം ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മയില്‍ എന്നിവര്‍ വിതരണം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സംസാരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ. മൂസ മൗലവി അദ്ധ്യക്ഷനായിരുന്നു, ജനറല്‍ സെക്രട്ടറി എന്‍.പി ഹംസ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഒ ഹുസൈന്‍ നന്ദിയും പറഞ്ഞു. വി.പി മുഹമ്മദ് മാസ്റ്റര്‍, കെ.കെ കോയ, റസാഖ് മങ്ങാട് എ.കെ മുഹമ്മദലി, ടി.പി മുഹമ്മദ്, അഹമ്മദ് കുട്ടി അരയങ്കോട്, എ.കെ ഷൗക്കത്ത്, പി അസീസ് എന്നിവര്‍ പ്രസംഗിച്ചു.