Trending

ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റിന് ഉജ്ജ്വല സമാപനം അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണം

കോഴിക്കോട്: അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നിയമമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമാന്തിച്ചുനില്‍ക്കരുതെന്നും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ദുരന്തങ്ങള്‍ വര്‍ധിച്ചുവരുന്നത് ഭരണകൂടം കാണാതെ പോകരുതെന്നും കോഴിക്കോട്ട് സമാപിച്ച കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റ് ആവശ്യപ്പെട്ടു. ബില്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കാതെ അടിയന്തിരമായി നിയമമാക്കി ആത്മീയ തട്ടിപ്പുകാരില്‍ നിന്നും വിശ്വാസി സമൂഹത്തെയും സാംസ്‌കാരിക കേരളത്തെയും രക്ഷിക്കണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു.
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സന്തുലനം സാധ്യമാക്കും വിധമുള്ള നിര്‍മാണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്ന് ഇസ്‌ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. മേഘാലയയില്‍ ജലസംരക്ഷണ നിയമത്തിന്റെ കരട് അവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലും സംയോജിത സംസ്ഥാന ജലനയം നടപ്പിലാക്കണമെന്നും ജലപരിപാലനത്തില്‍ പുതിയ തലമുറക്ക് ആവശ്യമായ അവബോധം നല്‍കണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഇസ്‌ലാഹി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന അധാര്‍മികതകള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ മതദര്‍ശനങ്ങള്‍ മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റശീദ് മടവൂര്‍, സഫൂറ തിരുവണ്ണൂര്‍, ജുബൈരിയ കണ്ണൂര്‍, നബീല്‍ പാലത്ത് പ്രസംഗിച്ചു.
എം ജി എം ജില്ലാ സമിതി നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ലോഞ്ചിംഗ് എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. പരിസ്ഥിതി സെഷനില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി കെ ഷബീബ് എന്നിവര്‍ യഥാക്രമം, ‘പരിസ്ഥിതി ഇസ്‌ലാമിക വായന’, ‘ജലസംരക്ഷണം പുതിയ കാഴ്ചപ്പാടുകള്‍’ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. ടി കെ മുഹമ്മദലി, യൂനുസ് നരിക്കുനി പ്രസംഗിച്ചു. സാമൂഹിക സെഷനില്‍ അഡ്വ. പി മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. അഡ്വ. പി കെ ഫിറോസ്, അഡ്വ. ടി സിദ്ദീഖ്, അഡ്വ. കെ പ്രവീണ്‍ കുമാര്‍, എം ഗിരീഷ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ശുക്കൂര്‍ കോണിക്കല്‍, അഫ്താഷ് ചാലിയം പ്രസംഗിച്ചു.
കുടംബം സെഷനില്‍ അഹ്മദ് കുട്ടി മദനി എടവണ്ണ, നദ നസ്‌റിന്‍ നന്മണ്ട, പി സി അബ്ദുറഹിമാന, മറിയക്കുട്ടി ടീച്ചര്‍ പ്രസംഗിച്ചു.
ആദര്‍ശ സെഷനില്‍ അലി മദനി മൊറയൂര്‍, ടി പി എം റാഫി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി അബ്ദുറഹിമാന്‍ സുല്ലമി, നസീം മടവൂര്‍, മെഹബൂബ് ഇടിയങ്ങര പ്രസംഗിച്ചു.
സര്‍ഗശലഭം ബാലസമ്മേളനത്തില്‍ ഹാരിസ് തൃക്കളയൂര്‍, ഫൈസല്‍ പാലത്ത്, യഹ്‌യ മലോറം എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
സാമ്പത്തിക സെഷനില്‍ ഡോ. ജാബിര്‍ അമാനി , ടി പി ഹുസൈന്‍ കോയ, ജാനിഷ് വേങ്ങേരി പ്രസംഗിച്ചു.
സമാപന സമ്മേളനം ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ഡോ അനസ് കടലുണ്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. ഹംസ മൗലവി പട്ടേല്‍ താഴം, അബ്ദുസ്സലാം പുത്തൂര്‍, കുഞ്ഞിക്കോയ മാസ്റ്റര്‍, റഫീഖ് നല്ലളം പ്രസംഗിച്ചു.
ഫോട്ടോ: ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റ് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!