സി ഡബ്ലിയു ആർ ഡി എമ്മിൽ പുതുതായി സ്ഥാപിച്ച കാലാവസ്ഥാ മാറ്റ പഠന ലാബിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസം 18 ന് 1030 ന് കോഴിക്കോട് മേയർ ഡോ ബീനാ ഫിലിപ്പ് നിർവഹിക്കും. അഡ്വ പി ടി എ റഹിം, എം എൽ എ കുന്നമംഗലം അധ്യക്ഷത വഹിക്കും. യൂറോപ്യൻ യൂണിയന്റെ ഊർജ- കാലാവസ്ഥാ മാറ്റം ഗ്രൂപ്പ് ഫസ്റ്റ് കൗൺസിലർ എഡ്വിൻ കോക്കോക് മുഖ്യാതിഥിയാകും. പരിസ്ഥിതി കാലാവസ്ഥാ ഡിപ്പാർട്മെന്റ് ഡയറക്ടർ സുനിൽ പാമുടി, ഇന്തോ-ജർമൻ ക്ലൈമറ്റ് ആക്ഷൻ പ്രോജക്ട് മാനേജർ കാരൻ ഡെക്കൻബേച് എന്നിവർ പങ്കെടുക്കും. ജർമൻ (GIZ) സഹായത്തോടെയാണ് ഈ പുതിയ പ്രദർശന സംവിധാനം പൂർത്തിയാക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്കും സ്കൂൾ കോളേജ് വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ കാലാവസ്ഥാ മ്യൂസിയം സന്ദർശിക്കാവുന്നതാണ്. കാലാവസ്ഥാ മാറ്റത്തിന്റെ കാരണങ്ങളും ഭവിഷ്യത്തുക്കളും പരിഹാര നിർദേശങ്ങളും പ്രതിപാദിച്ചു കൊണ്ടുള്ള പ്രദർശന വസ്തുക്കൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.