സിപിഐഎം അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടപ്പോൾ കയ്യും മുഖവും പൊള്ളിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.നാമജപ ഘോഷയാത്രക്കാർക്കെതിരേയുള്ള കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ലകാര്യം എം.വി. ഗോവിന്ദൻ ഇപ്പോൾ പ്ലേറ്റ് മാറ്റുകയാണ്. എൻ.എസ്.എസ്. വർഗീയ സംഘടനയല്ലെന്ന് സി.പി.എം. പറയുന്നതിൽ സന്തോഷം. സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഈ നിലപാട് തുടരണം. നേരത്തെ ഞങ്ങൾ പറഞ്ഞപ്പോൾ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു പറഞ്ഞത്, മുരളീധരൻ പറഞ്ഞു.
പുതുപ്പളളിയിൽ സ്ഥാനാർഥികളെ വ്യക്തിപരമായി ആക്ഷേപിക്കരുത്. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കേണ്ടത്. വികസനം ചർച്ച ചെയ്യുന്നതിൽ ഇവിടെ ആർക്കും എതിർപ്പില്ല. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ നേതാക്കളെത്തുന്ന കീഴ് വഴക്കമില്ല. അയ്യപ്പന്റെ കാര്യത്തിലും എൻഎസ്എസിനെതിരായ നിലപാടിലും എം.വി. ഗോവിന്ദൻ ഇപ്പോൾ പ്ലേറ്റ് മാറ്റുകയാണെന്നും കെ. മുരളീധരൻ വിമർശിച്ചു.
മാത്യു കുഴൽനാടനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെ അദ്ദേഹം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല. പാർട്ടി കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.