Local

അറിയിപ്പുകൾ

താൽകാലിക നിയമനം

ഗവ. മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ), വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത: പി ജി , ടി സി എം സി രജിസ്ട്രേഷൻ, പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി, ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216, 2350200

റേഷൻ മുൻഗണന പട്ടിക : അനർഹരെ കണ്ടെത്താൻ വീടുകൾ കയറി പരിശോധന നടത്തുന്നു

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വടകര താലൂക്കിലെ വീടുകൾ കയറി പരിശോധന നടത്തുന്നു. അനർഹമായി എ ഏ വൈ (മഞ്ഞ ), മുൻഗണനാ (പിങ്ക്), സബ്സിഡി (നീല) കാർഡുകൾ കൈവശം വെക്കുന്ന കാർഡുടമകളെ കണ്ടെത്തുന്നതിനായാണ് പരിശോധന. 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട്, നാല് ചക്ര വാഹനം, ഒരേക്കറിൽ കൂടുതൽ ഭൂമി, പ്രതിമാസ വരുമാനം 25000/-രൂപയിൽ കൂടുതലുള്ളവർ, സർക്കാർ/അർധ സർക്കാർ/പൊതുമേഖലയിൽ ജോലി ചെയ്യുന്നവർ മുൻഗണനാ/എ ഏ വൈ/സ്റ്റേറ്റ് സബ്സിഡി കാർഡിന് അർഹരല്ല. അനർഹമായി കൈവശം വെക്കുന്ന കാർഡുടമകൾക്കെതിരെ പിഴയും നിയമ നടപടികളും സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ

വടകര ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് കോളേജിൽ മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ, രണ്ട് വർഷ ലാറ്ററൽ എൻട്രി എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താത്പ്പര്യപ്പെടുന്നവർ കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8547005079

സ്വാതന്ത്ര്യദിനത്തിൽ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല ചടങ്ങുകള്‍ ആഗസ്റ്റ് 15ന് രാവിലെ 8.40 മുതല്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. ഒന്‍പത് മണിക്ക് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

പോലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്‌സ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡില്‍ പങ്കെടുക്കുക. മൈതാനത്തേക്ക് അന്നേ ദിവസം എട്ട് മണിക്ക് മുമ്പ് തന്നെ പൊതുജനങ്ങള്‍ പ്രവേശിക്കണം. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും.

അഭിമുഖം

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന് കീഴിൽ താൽക്കാലിക ഒഴിവിലേക്ക് ഫിസിഷ്യനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: എം.ഡി / ന്യൂക്ലിയർ മെഡിസിൻ, സി.എം.ബി ന്യൂക്ലിയർ മെഡിസിൻ. പ്രതിമാസ വേതനം 1,30000/. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അസിസ്റ്റന്റ് പ്രഫസർ നിയമനം

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ടെക് മെക്കാനിക്കൽ – ഫസ്റ്റ് ക്ലാസ്. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125,2537225

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!