കലൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല ചെയ്യപ്പെട്ട ചങ്ങനാശേരി സ്വദേശി രേഷ്മയും പ്രതി നൗഷിദും പരിചയക്കാരായിരുനെന്നും കോല ചെയ്യും മുൻപ് പ്രതി യുവതിയെ വിചാരണ ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നൗഷിദ് തന്നെ ഫോണില്‍ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് എളമക്കരയിലെ ഓയോ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപാതകം നടന്നത്. അപ്പാര്‍ട്ട്‌മെന്റില്‍നിന്നും യുവതിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയില്‍ ഹോട്ടല്‍മുറിയില്‍ കുത്തേറ്റ നിലയില്‍ യുവതിയെ കണ്ടെത്തി.
സംശയത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ കെയര്‍ടെയ്ക്കറായ നൗഷിദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറയുന്നു.
രേഷ്മയും നൗഷിദും നേരത്തേ പരിചയക്കാരായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലയിലേക്ക് നയിച്ചത്. സുഹൃത്തുക്കളോട് രേഷ്മ തന്നെ കുറിച്ച് അപകീര്‍ത്തികരമായി സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് നൗഷിദ് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ഹോട്ടല്‍ മുറിയില്‍വെച്ച് നൗഷിദ് രേഷ്മയെ ചോദ്യംചെയ്ത് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിനുശേഷമായിരുന്നു കൊലപാതകമെന്നാണ് വിവരം.