സംസ്ഥാനത്തെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ നടത്തി സംഘം. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, കൊടുവള്ളി,താമരശ്ശേരി പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, ഇരിട്ടി ,ഇരിക്കൂർ തുടങ്ങിയ പ്രദേശങ്ങളിലെ ടൗണുകൾ കേന്ദ്രീകരിച്ചുമാണ് വലിയ രീതിയിലുള്ള തട്ടിപ്പുകൾറിപ്പോർട്ട് ചെയ്തത്. നിരവധി ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു.
കർണാടകയിൽ നിന്ന് വണ്ടി വാടകക്ക് എടുത്ത് ഓരോ പ്രദേശത്തുമെത്തുന്ന സംഘം ഓരോ കേന്ദ്രങ്ങളിലും തമ്പടിച്ച് താമസിച്ചാണ് തട്ടിപ്പുകൾക്കെല്ലാം കളമൊരുക്കുന്നത്. പിടിച്ചുപറി, വീട്ടിൽ കയറിയുള്ള അക്രമം, ലഹരി വസ്തുക്കളുടെ വിൽപ്പന മാല മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ ഇവർ നടത്തുന്നുണ്ട്.
ഇവർ സഞ്ചരിക്കുന്ന വാഹനവും പ്രതികളെയും പോലീസ് പിടിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലെ വലിയ സ്വാധീനമുള്ള ഇത്തരം കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ആളുകൾ ഇടപ്പെട്ട് കൊണ്ട് അവരെ കേസിൽ നിന്ന് രക്ഷപെടുത്തുകയാണ് ചെയ്യുന്നത് . ഹൈക്കോടതിയിലും സമാനരീതികളിൽ ലോവർ കോർട്ടുകളിലും വരുന്നകേസിൽ നിന്ന് നല്ല വക്കീലന്മാരെ വെച്ച് കേസ് നടത്തി ഇത്തരം കുറ്റകൃത്യങ്ങൾ പെട്ടവരെ രക്ഷപ്പെടുത്താനുള്ള വലിയൊരു സംഘവുംപ്രവർത്തിച്ചുവരുന്നുണ്ട്. ഇത്തരം കേസിൽ പെടുന്ന മോഷണം നടത്തിയ വസ്തുക്കൾ കോടതികളിൽ എത്തുമ്പോൾ മധ്യസ്ഥർ മുഖേനഅവിടെ കേസ് ഒത്തുതീർപ്പ് ശ്രമിക്കുന്ന സംവിധാനവും. ഉണ്ട് അതിനായി ഒരു പ്രത്യേക ടീം തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു.
ഇന്നലെ മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് സമാന രീതിയിലുള്ള മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത് ചിലരെ കസ്റ്റഡിയിൽ എടുത്തെങ്കിലും തെളിവിന്റെ അഭാവത്തിൽ വിട്ടയക്കേണ്ടതായി വന്നു .കുന്ദമംഗലത്ത് ബസ് യാത്രക്കിടെ സ്ത്രീകളുടെ മാല മോഷണം പോകുന്നത് കുറച്ചു ദിവസങ്ങളിലായി പതിവായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് വനിതാ പോലീസുകാരെ മഫ്ട്ടിയിലും മറ്റു പോലീസുകാരെയും ബസ്റ്റാൻഡ് പരിസരങ്ങളിലും നിർത്തുകയും സംശയിക്കപ്പെടുന്ന ആളുകളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.ഇത് കൂടാതെ, പോലീസ് കുന്ദമംഗലം ബസ് സ്റ്റാൻഡിലും ടൗണിലും വ്യാപകമായി രീതിയിൽ അനൗൺസ്മെൻറ് നടത്തി വരികയും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ദിവസവും രാവിലെ ഇത്തരം ആളുകളെ കരുതിയിരിക്കണം എന്ന സന്ദേശവും പോലീസ് നൽകുന്നുണ്ട്.എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് കാര്യങ്ങൾ കൃത്യമായി നടപ്പിൽ വരുത്തുവാൻ സംഘങ്ങൾക്ക് കഴിയുന്നുണ്ട് എന്നതാണ് വാസ്തവം