കോഴിക്കോട്: മിഠായിതെരുവിൽ ജി.എസ്.ടി വകുപ്പിൻറെ റെയ്ഡ്. നികുതി വെട്ടിപ്പ്കണ്ടെത്തിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോകൻ പറഞ്ഞു.
25 ഓളം കടകളിലാണ് വെട്ടിപ്പ് നടത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ മുൻകൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് കച്ചവടക്കാർ പറയുന്നത്.