ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. ഇന്നലെ ഏഴുപേര്‍ക്കൂടി മരിച്ചതോടെ ആകെ മരണം 100 കടന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പെത്തിയതോടെ ഡൽഹി യമുന നദിക്കരയിൽ ഒരാൾ പൊക്കത്തിൽ വെള്ളമുയർന്നു. പഞ്ചാബിലും യുപിയിലും വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്.
മഴ മാറിനിന്നതോടെ ഹിമാചൽ പ്രദേശിൽ, റോഡ് ഗതാഗതവും വാർത്താവിനിമയ ബന്ധങ്ങളും പുന:സ്ഥാപിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് മഴ ദുരിതത്തിൽ ആകെ മരണം 72 ആയി. ഹിമാചലില്‍ 1300 റോഡുകളും 40 പാലങ്ങളും തകര്‍ന്നു. കുളുവില്‍മാത്രം 40 വീടുകളും 30 കടകളും ഒലിച്ചുപോയി. കുളു – മണാലി റോഡ് ഭാഗികമായി പുനസ്ഥാപിച്ചതോടെ മണാലിയില്‍ കുടുങ്ങിയ സഞ്ചാരികള്‍ മടങ്ങിത്തുടങ്ങി.
ഉത്തരാഖണ്ഡിൽ ചില ജില്ലകളിൽ ഇന്നും റെഡ് അലർട്ട് ആണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ 15 പേരും ഉത്തരാഖണ്ഡില്‍ ഒന്‍പതുപേരും മരിച്ചു. അതേസമയം ആശങ്ക ഉയര്‍ത്തി ഡല്‍ഹിയില്‍ യമുന നദിയുടെ ജലനിരപ്പ് ഉയരുന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പായ 207 മീറ്റര്‍വരെ ജലനിരപ്പ് എത്തി. കനത്ത ജാഗ്രത യമുന തീരങ്ങളില്‍ തുടരുന്നു.