Kerala News

സുൽത്താന്റെ ഓർമക്കായി ആകാശമിഠായി ഒരുങ്ങുന്നു

വൈക്കം മുഹമ്മദ് ബഷീറിന് കോഴിക്കോട് സ്മാരകമുയരുന്നു. അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്ത് ആകാശ മിഠായി എന്ന പേരിലാണ് സ്മാരകമുയരുക. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ബേപ്പൂരിന്റെ മാത്രമല്ല, മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ഓർമയായിട്ട് ഇന്ന് 29 വർഷം പിന്നിടുമ്പോഴും വായനക്കാരുടേയും ഭാഷാപ്രേമികളുടേയും വിദ്യാർഥികളുടേയുമിടയിൽ ഇന്നും ആ സുൽത്താൻപട്ടം നഷ്ടമാകാതെ അക്ഷരങ്ങളിലൂടെ ജീവിക്കുന്നു അദ്ദേഹം.

എൻറെ സുഹൃത്തും ബഷീറിൻറെ മകനുമായ അനീസ് ബഷീർ ഇന്നു രാവിലെ അയച്ചുതന്നതാണ് അവരിരുവരുമുള്ള ഈ ചിത്രം. ബഷീറിന്റെ പുസ്തകങ്ങൾ നിത്യസ്മാരകങ്ങളായി നിലകൊള്ളുമ്പോൾതന്നെ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു കേന്ദ്രം വേണമെന്നത് ബഷീറിനെ ഇഷ്ടപ്പെടുന്ന എല്ലാവരുടേയും ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹം ഇടതുപക്ഷ സർക്കാർ സാക്ഷാത്ക്കരിക്കുകയാണ്. കോഴിക്കോട് അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്തായി ‘ആകാശമിഠായി’ എന്ന പേരിലാണ് ടൂറിസം വകുപ്പിൻറെ കീഴിൽ സ്മാരകമുയരുന്നത്. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്.

കേശവൻനായരുടേയും സാറാമ്മയുടേയും അതിരുകളില്ലാത്ത പ്രേമകഥയിൽ അവരുടെ സങ്കൽപത്തിലെ കുട്ടിയുടെ പേരായിരുന്നല്ലോ, ‘ആകാശമിഠായി’. ബഷീറിന്റെ ദീർഘദർശിത്വവും പുരോഗമന കാഴ്ചപ്പാടുമൊക്കെ ആ പേരിലും കഥാസന്ദർഭത്തിലും നമുക്ക് വീക്ഷിക്കാനാകും. രാജ്യത്ത് ആദ്യമായി ടൂറിസം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനം കൂടിയായിരിക്കും ബഷീറിന്റെ ‘ആകാശമിഠായി’. മലയാള സാഹിത്യത്തിലെ എക്കാലത്തേയും മുടിചൂടാ സുൽത്താന്റെ ഓർമകൾക്കുമുന്നിൽ ആദരവ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!