ക്യാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം, ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് സാന്ത്വനമേകാം എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ചലഞ്ച് ക്യാന്‍സര്‍’ ബോധവല്‍ക്കരണ സെമിനാര്‍ കുന്ദമംഗലത്ത് വെച്ച് നടക്കുന്നു. രോഗികള്‍ക്കുള്ള സംശയ നിവാരണവും ക്യാന്‍സര്‍ പ്രതിരോധവും ക്യാന്‍സറിനെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് മറുപടിയും വിദഗ്ദരായ ഡോക്ടര്‍മാര്‍ സെമിനാറില്‍ നല്‍കും. ക്യാന്‍സറിനെ അതിജീവിച്ചവരും പരിപാടിയില്‍ പങ്കെടുക്കും.
ക്യാന്‍സര്‍ രോഗ വിദഗ്ദരായ മിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് സെമിനാറില്‍ ക്ലാസെടുക്കുക.
ഏഷ്യാനെറ്റ് ന്യൂസും പാലക്കല്‍ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന പരിപാടി മര്‍ക്കസിന് സമീപം പാലക്കല്‍ പെട്രോളിയത്തിനടുത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നടക്കുക. 22 ന് 3 മണിക്കാണ് പരിപാടി.
കേരള ഹജ്ജ് കമ്മറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് സംബന്ധിക്കും. റേഡിയേഷന് ഓന്‍കോളജി കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ സതീഷ് പത്മനാഭന്, ഒബ്സറ്റംട്രിസ് ആന്റ് ഗൈനക്കോളജി സീനിയര്‍ സ്പെഷലിസ്റ്റ് ഉമ രതീഷ്, റേഡിയേഷന് ഓങ്കോളജി സീനിയര്‍ സ്പെഷലിസ്റ്റ് സജ്ന കെ.ടി എന്നിവരാണ് പ്രധാനമായും പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍.
കുന്ദമംഗലം പിഎസ്എന്‍ കമ്മ്യൂണിറ്റി കേളേജിലെ വിദ്യാര്‍ത്ഥികളും കോര്‍പ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമാകും.