ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും ആ കാര്യത്തിൽ ഇനിയൊരു ചർച്ച ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെ.എസ്.ടി.എയുടെ എതിർപ്പ് പൂർണമായും തള്ളുകയാണ് മന്ത്രി.
ഏത് അധ്യാപക സംഘടനകൾക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് എന്നാൽ സർക്കാർ സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷമാണെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുക.