വിവാദ ചിത്രം ദി കേരള സ്റ്റോറിക്ക് നികുതി ഇളവ് നൽകി ഉത്തർപ്രദേശ് സർക്കാർ.നേരത്തെ, മധ്യപ്രദേശ് സർക്കാറും ചിത്രത്തിന് നികുതി ഇളവ് നൽകിയിരുന്നു. ലോക്ഭവനില്‍ സംഘടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചിത്രം കാണും
സംസ്ഥാനത്തെ ബി ജെ പി സെക്രട്ടറി രാഘവേന്ദ്ര മിശ്ര നൂറ് പെൺകുട്ടികളെ ദി കേരള സ്റ്റോറി കാണാന്‍ ക്ഷണിച്ചതിന് പിന്നാലെയാണ് ചിത്രത്തിന് നികുതി ഇളവ് കൂടി നൽകിയത്.
നേരത്തെ, തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും, അതിനാല്‍ സിനിമയ്ക്ക് നികുതിയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ദി കേരള സ്റ്റോറിക്ക് മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നികുതി ഇളവ് നല്‍കിയത്.