കൂടത്തായി കൊലപാതക ക്കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. കൂടത്തായി പൊന്നമറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ കൊലപാത കവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുള്ള ജോളിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ബുധനാഴ്ച താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോളിയെ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ജോളിയെ എട്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘം ആവ ശ്യപ്പെട്ടിരുന്നത്. 11ാം തിയ്യതി രാവിലെ 11 മണിക്കുള്ളില്‍ ജോ ളിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ യും പ്രോസിക്യൂഷന്റെയും പ്രതിഭാഗം വക്കീലന് മാരുടെയും സാന്നിധ്യത്തില്‍ ജോളിയുടെ ഒപ്പും, കൈയക്ഷരവും ഇന്നലെ കോടതിയില്വച്ചുത ന്നെ രേഖപ്പെടുത്തി