പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു. 2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5-ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതൽ മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവയ്പ്പുകൾ നടത്തുകയാണ്. അതിൽ ഹരിത കേരള മിഷൻ ഏറ്റവും ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

