താര പുത്രൻ എന്ന പദവിയിൽ ഒതുങ്ങാതെ തന്റേതായ അഭിനയ മികവ് കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദുൽഖർ സൽമാൻ. വാപ്പിച്ചിക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നും അതിനായി കാത്തിരിക്കുകയുമാണെന്ന് ഒരിക്കൽ ദുൽഖർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിരുന്നു.
മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
അദ്ദേഹത്തിനെ പേടിയാണ്, എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടിയാണ്. അത് തനിക്കിഷ്ടമാണെന്നാണ് ദുൽഖർ പറയുന്നത്. ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്മാണ്. ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോൾ അവർ വഴക്ക് പറയും. അവർ ഇപ്പോഴും മാതാപിതാക്കൾ തന്നെയാണ് എനിക്ക്. അതെനിക്കിഷ്ടമാണ്. കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു, ദുൽഖർ വിശദമാക്കി.
‘വീട്ടിൽ വളരെ കൂളാണ് വാപ്പിച്ചി. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു, ”തുടക്കകാലത്ത് ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ വരുമ്പോൾ റഫ് ആയിട്ട് നിന്നാലെ അളുകൾ നമ്മളെ സീരിയസായി എടുക്കുകയുള്ളു. നിനക്ക് പിന്നെ ആ ലക്ഷ്വറിയുണ്ട്. നല്ല കുട്ടിയായി നിന്നോളു കുഴപ്പമില്ല, എനിക്ക് അങ്ങനെ പറ്റില്ലല്ലോ” എന്ന്’, ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.