കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10: 30 ന് പച്ചക്കൊടി വീശും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും. ഇന്നത്തെ ഇന്നത്തെ സ്പെഷ്യൽ സർവീസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് അവസരം.
എട്ടു മണിക്കൂറിൽ എട്ട് സ്റ്റോപ്പുകൾ കടന്ന് തിരുവനതപുരം മുതൽ കാസർഗോഡ് വരെയാണ് വന്ദേ ഭാരത്തിന്റെ സർവീസുകൾ.
ഫ്ലാഗ് ഓഫിനെ തുടർന്ന് കാസർകോടേക്കുള്ള വന്ദേ ഭാരതിന്റെ യാത്ര ആരംഭിക്കും. പതിവ് സ്റ്റോപ്പുകൾക്ക് പുറമേ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കൂടി നാളത്തെ സ്പെഷ്യൽ ട്രെയിൻ നിർത്തും. റെഗുലർ സർവീസ് 26ന് കാസർകോട് നിന്നും 28ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. ഇതിനുള്ള ബുക്കിങ് കഴിഞ്ഞദിവസം തന്നെ ആരംഭിച്ചിരുന്നു.