ഡൽഹി ക്യാപിറ്റൽസ് ടം ക്യാമ്പിൽ മോഷണം. താരങ്ങളുടെ ബാറ്റും ഗ്ലൗവും ഉൾപ്പെടെ . 16 ലക്ഷം രൂപയോളം വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകളാണ് മോഷണം പോയത്. ഞായറാഴ്ച ബാംഗ്ലൂര്‍ നിന്ന് ഡൽഹിയിൽ എത്തിയ ക്യാപിറ്റൽസ് താരങ്ങളുടെ കിറ്റ് ബാഗിൽ നിന്നാണ് 16 ബാറ്റുകൾ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്.
ക്രിക്കറ്റ് പാഡുകൾ, ഷൂസുകൾ, ക്രിക്കറ്റ് ഗ്ലൗസ്, തൈ പാഡ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം തിരിച്ച് ഡല്‍ഹിയിലെത്തിയതായിരുന്നു ടീം. പിന്നീട് പരിശോധിക്കുമ്പോഴാണ് സാധനങ്ങള്‍ നഷ്ടമായ വിവരം ഡല്‍ഹി ക്യാമ്പ് അറിയുന്നത്.
ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ടനുസരിച്ച് യുവതാരം യാഷ് ദൂളിന്റെ അഞ്ചു ബാറ്റുകൾ ,ക്യാപ്റ്റന്‍ ഡേവിഡ് വാർണറുടെ മൂന്ന് ബാറ്റുകൾ ,മൂന്നെണ്ണം വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്‍റേതും, രണ്ടെണ്ണം ഓൾറൗണ്ടർ മിച്ചൽ മാർഷിന്‍റേതുമാണ്. മറ്റ് താരങ്ങളുടെ ഷൂസും ഗ്ലൗസും പാഡുമൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.