എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ ഷാരൂഖ് സൈഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി എം.ആർ അജിത് കുമാർ. തീ വെപ്പുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നതെന്നും എംആർ അജിത് കുമാർ പറഞ്ഞു.
ഷാരൂഖ് തന്നെയാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്നതിന് ഇത് വരെയുള്ള അന്വേഷണത്തിൽ നിരവധി തെളിവുകൾ ലാഭിച്ചിട്ടുണ്ടന്ന് എഡിജിപി പറഞ്ഞു.
പ്രതി റാഡിക്കലൈസ്ഡ് ആണ്. സക്കീർ നായിക് അടക്കമുള്ളവരുടെ വീഡിയോകളടക്കം സ്ഥിരം കണ്ടിരുന്നു. കൃത്യമായ ആസൂത്രണം കേസിൽ നടന്നിട്ടുണ്ട്’ എഡിജിപി പറഞ്ഞു.
പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോയെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എഡിജിപി പറഞ്ഞു.