ഗോവയിൽ വിദേശ വനിതയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ.
നോർത്ത് ഗോവയിലെ പെർനീമിലാണ് സംഭവം നടന്നത്. ഡച്ച് സ്വദേശിയെ ആക്രമിച്ച ജീവനക്കാരൻ തടയാനെത്തിയ ആളെയും കുത്തി പരിക്കേൽപ്പിച്ചു.
സംഭവത്തിൽ അഭിഷേക് വർമ്മ എന്ന റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ ആയതായി പോലീസ് പറഞ്ഞു. ഡച്ച് സ്വദേശിയായ യൂറിക്കോയുടെ ടെന്റിനുള്ളിലേക്ക് റിസോർട്ട് ജീവനക്കാരൻ കയറിവരികയും ആക്രമിക്കുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് മറ്റൊരാൾ എത്തിയതിനെ തുടർന്ന് ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. പിന്നീട് വീണ്ടും കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്കും പരിക്കേറ്റു.