Kerala kerala Trending

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കാസര്‍ഗോഡ് നിന്ന് പ്രയാണം തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കാസര്‍ഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് നാല് ദിവസം നീളുന്ന യാത്ര തുടങ്ങിയത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പ്രയാണത്തിന് തുടക്കം.

1987 മുതല്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാരാകുന്ന ജില്ലക്ക് നല്‍കുന്ന 117. 5 പവനുള്ള സ്വര്‍ണ്ണക്കപ്പ് കഴിഞ്ഞ തവണ സ്വന്തമാക്കിയത് കണ്ണൂര്‍ ജില്ലയാണ്. കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ ഒരു വര്‍ഷമായി സൂക്ഷിച്ചിരുന്ന കപ്പ് രാവിലെ പൊലീസ് സുരക്ഷയിലാണ് കാഞ്ഞങ്ങാടെത്തിച്ചത്.

ആദ്യ ദിവസം കണ്ണൂര്‍ വയനാട് ജില്ലകള്‍ കടന്ന് കോഴിക്കോട് യാത്ര അവസാനിക്കും. 1987 മുതലാണ് സ്‌കൂള്‍ കലോത്സവത്തിലെ ചാമ്പ്യന്മാര്‍ക്ക് സ്വര്‍ണ്ണ കപ്പ് നല്‍കി തുടങ്ങിയത്. തുടര്‍ന്ന് മുഴുവന്‍ ജില്ലകളിലൂടെയും പ്രയാണം പൂര്‍ത്തിയാക്കി. ജനുവരി 3 ന് സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിക്കും. ജനുവരി 4 മുതല്‍ 8 വരെ നടക്കുന്ന കലോത്സവത്തിലെ ജേതാക്കള്‍ക്കായി കാത്തിരിപ്പ്. ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം നടക്കുന്നത്

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!