ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസർ ടീമിലെത്തിയതിന് പിന്നാലെ അൽ-നസ്‌റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൻ കുതിച്ചുചാട്ടം. ക്രിസ്റ്റിയാനോയെ അവതരിപ്പിക്കുന്നതിന് മുമ്പ് അല്‍-നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പ്രഖ്യാപനത്തിനുശേഷം മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോള്‍ 3.2 മില്യണാണ് ഫോളോവര്‍മാരുടെ എണ്ണം. ഫേസ്ബുക്ക് അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷത്തില്‍നിന്ന് ഒറ്റയടിക്ക് 6.61 ലക്ഷം ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഏകദേശം അഞ്ചിരട്ടിയോളം വരും ഈ കുതിച്ചുചാട്ടം. അതേസമയം, ട്വിറ്ററില്‍ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 90,000 ഫോളോവര്‍മാരാണ് ഉണ്ടായിരുന്നത്. 4.37 ലക്ഷമാണ് ഇപ്പോഴത്തെ കണക്ക്.ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്.
റൊണാൾഡോ എഫക്ട്;അല്‍ നസറിന്റെ ഇൻസ്റ്റ ഫോളോവേഴ്സ് എട്ടില്‍നിന്ന് 30 ലക്ഷത്തിലേക്ക്

