മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിച്ച് സംവിധായകൻ ഭദ്രൻ.വെളള ഷർട്ടിൽ റെയ്ബാൻ ഗ്ലാസ് ധരിച്ചുള്ള സൂപ്പർതാരം മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിലും വൈറലാണ്.’സ്ഫടികം’ സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹൻലാലിന്റെയും ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.
സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നും കേൾക്കുന്നു. ഈ പാട്ട് റെക്കോർഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹൻലാൽ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറക്കാർ പറയുന്നു.’സ്ഫടികം’ സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപ മുകളിൽ നിർമാണ് ചിലവുമായാണ് ‘സ്ഫടികം’ ഫോർ കെ പതിപ്പ് എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും ഫോർ കെ അറ്റ്മോസ് മിക്സിലാണ് ‘സ്ഫടികം’ റിലീസ് ചെയുന്നത്.

