International News

ഹൈപ്പര്‍സോണിക്ക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ

സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങൾ റഷ്യ നടത്തിയാതായി ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി അറിയിച്ചു. റഷ്യയുടെ വടക്കന്‍ നാവിക വിഭാഗമാണ് സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കപ്പിലില്‍ നിന്നും വിക്ഷേപിച്ചത് എന്നാണ് വിവരം.

റഷ്യയുടെ പുത്തന്‍ ആയുധങ്ങളുടെ ശേഷിയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നാണ് പുതിയ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ പറയുന്നത്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ സംഭവമാണെന്നും റഷ്യയുടെ പ്രതിരോധ ശേഷിയില്‍ നിര്‍ണ്ണായക ചുവട് വയ്പ്പാണ് ഇതെന്നും മിസൈല്‍ പരീക്ഷണത്തെ പുടിന്‍‍ വിശേഷിപ്പിച്ചത്

അതേ സമയംവാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് റഷ്യന്‍ പ്രഖ്യാപനത്തില്‍ ചില പാശ്ചത്യ പ്രതിരോധ വിദഗ്ധര്‍ സംശയങ്ങള്‍ ഉയർത്തുന്നുണ്ട്. പ്രധാനമായും പുതിയ മിസൈലിന്‍റെ സാങ്കേതിക ശേഷി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ റഷ്യ ഇതുവരെ നടത്തിയിട്ടില്ല എന്നതാണ്.

2018 ല്‍ പുടിന്‍ പ്രഖ്യാപിച്ച സൈനിക പുനരുദ്ധാരണ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പരീക്ഷിച്ച ഹൈപ്പര്‍സോണിക് മിസൈല്‍ പ്രഖ്യാപിച്ചത്. അമേരിക്കന്‍ മിസൈല്‍ ഷീല്‍ഡ് സംവിധാനത്തെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ വിന്യാസം അന്ന് പുടിന്‍ പ്രഖ്യാപിച്ചതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!