കൊവിഡ് പശ്ചാത്തലത്തലം കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. വലിയ തോതില്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് നടപടി. ബീച്ചില്‍ നിന്നും രാത്രി 9 മണിയോടെ ആളുകളെ ഒഴിപ്പിക്കും. 10 മണി മുതല്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഇതിന് വേണ്ടിയാണ് നടപടി. മാളുകളിലും ഹോട്ടലുകളിലും പകുതി പേരെ മാത്രമായിരിക്കും അനുവദിക്കുക എന്നും പൊലീസ് അറിയിച്ചു. മാനാഞ്ചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും 9.30 ഓടെ കടകള്‍ഉള്‍പ്പെടെ അടയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടിണ്ട്. കോവിഡ് രണ്ടാം വ്യാപനത്തിനു പുറകെ അടച്ച ബീച്ച് ഇക്കാലയളവില്‍ വലിയ തോതില്‍ നവീകരിച്ചിരുന്നു.