തിരുവനന്തപുരം പേട്ടയിലെ 19-കാരൻ അനീഷ് ജോർജിനെ പെണ് സുഹൃത്തിന്റെ പിതാവ് കൊലപെടുത്തിയ സംഭവത്തില്‍ ഫോണ്‍ രേഖകള്‍ പുറത്ത്.കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺ സുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്നും കോൾ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്.
പുലര്‍ച്ചെ 3.20നാണ് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ വന്നത്. ഉറക്കത്തിലായിരുന്നതിനാല്‍ താന്‍ കോള്‍ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. 4:29 ന് പെണ്‍കുട്ടിയുടെ അമ്മയെ തിരിച്ചുവിളിച്ചു. അനീഷ് കൊല്ലപ്പെടുന്നത് 3.30നാണ്. തന്റെ ഫോണുമായാണ് അനീഷ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു.
3.30ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലർച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകൾ വരുന്നുണ്ടായിരുന്നു. ഇത് അനീഷിന്റെ വീട്ടിൽ നിന്ന് വിളിച്ചതാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അനീഷിന്റെ അമ്മയാണ് വിളിച്ചത്. ഫോൺ എടുത്ത പെൺസുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്ക് പോകാനും മറ്റൊന്നും തങ്ങൾക്ക് അറിയില്ല എന്നും മറുപടി പറയുകയായിരുന്നു. പോലീസിന്റെ പക്കലായിരുന്ന ഫോൺ ഇന്നലെയാണ് അനീഷ് ജോർജിന്റെ കുടുംബത്തിന് ലഭിച്ചത്. ഇതിന് ശേഷമാണ് ഫോൺ രേഖകൾ പുറത്തുവിട്ടത്.