കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ നികുതിയായി ഖജനാവിലെത്തിച്ചത് 46,546.13 കോടി രൂപ. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കണക്കുകളാണ് വിവരാവകാശ പ്രകാരം പുറത്തുവന്നത്. വിവരാവകാശ പ്രവര്‍ത്തകനും എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റുമായ എംകെ ഹരിദാസ് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. പ്രതിമാസം സംസ്ഥാന സര്‍ക്കാറിന് 766 കോടി രൂപയാണ് മദ്യപരിലൂടെ ലഭിക്കുന്നത്. അതായത് പ്രതിദിവസം 25.53 കോടി രൂപ ലഭിക്കുന്നു.
2016 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 942,25,4.386 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 422,38,6.768 ലിറ്റര്‍ ബിയറും 55,57.065 ലിറ്റര്‍ വൈനുമാണ് അഞ്ച് വര്‍ഷം കൊണ്ട് മലയാളികള്‍ കുടിച്ച് തീര്‍ത്തത്.
ബെവ്‌കോയുടെ ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം.2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54കോടി രൂപയും ബെവ്‌കോയ്ക്ക് ലഭിച്ചുവെന്നും വിവരാവകാശ രേഖ പറയുന്നു.