നടന്‍ ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.ഏകദേശം 325 ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമ, സീരിയല്‍ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. 65 വര്‍ഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ജി കെ പിള്ള സൈനത്തിലും സേവനം അനനുഷിഠിച്ചിട്ടുണ്ട്.1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിൽ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജികെ പിള്ള. പതിമൂന്ന് വര്‍ഷത്തോളം അദ്ദേഹം സൈനീകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1954ല്‍ സ്‌നേഹ സീമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ എത്തിയത്.