പുതുവര്‍ഷം സന്തോഷവും സുരക്ഷിതവും ആരോഗ്യവുമുളള ഹരിത വര്‍ഷമാക്കി മാറ്റുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ് ഒരു മാസം നീണ്ടു നില്‍ക്കുന്ന വെല്‍കം 2020 കാമ്പയിന്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ 13900 എന്‍എസ്എസ് വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ച് ജനുവരി ഒന്ന് മുതല്‍ 26 വരെ വിവിധ പരിപാടികളോടെയാണ് കാമ്പയിന്‍ ഒരുക്കുന്നത്. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് രാവിലെ 8.30 ന് കോഴിക്കോട് ബീച്ച് പരിസരത്തുനിന്നാരംഭിക്കുന്ന സൈക്കിള്‍ റാലിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നേതൃത്വം നല്‍കും. ജില്ലാ കലക്ടര്‍ സാംബശിവറാവു, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, സബ് കലക്ടര്‍ പ്രിയങ്ക ജി, ഹയര്‍ സെക്കണ്ടറി ആര്‍.ഡി.ഡി കെ ഗോകുല കൃഷ്ണന്‍, ഹരിത കേരളം ജില്ല കോഡിനേറ്റര്‍ പി പ്രകാശ്, ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ മറ്റു ഉദ്യോഗസ്ഥ പ്രമുഖര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ഹയര്‍ സെക്കണ്ടറി എന്‍ എസ്.എസ് കോഴിക്കോട് സിറ്റി ക്ലസ്റ്ററിലെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന സ്നേഹരാഗ സമന്വയം രാവിലെ 10 മണിക്ക് പരപ്പില്‍ എം.എം.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അരങ്ങേറും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ സാമൂഹിക പ്രതിബദ്ധതയും സേവന തല്‍പരതയും ആരോഗ്യവുമുളള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനായി കോഴിക്കോട് ജില്ലാ ഹയര്‍സെക്കണ്ടറി എന്‍ എസ്എസ്, ഗ്രീന്‍കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ സംവിധാനമാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. 2020 സൈക്കിള്‍ റൈഡ്, സ്നേഹരാഗ സമന്വയം, ക്വിറ്റ് പ്ലാസ്റ്റിക് ബാഗ് കാമ്പയിന്‍, ഹെല്‍ത്ത് ചാലഞ്ച്, സെയ്ഫ് കെയര്‍ പരിശീലനങ്ങള്‍, കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ് സമ്മിറ്റ് തുടങ്ങിയ വേറിട്ട പരിപാടികളോടെ ജില്ലയിലെ 139 ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
വെല്‍കം 2020 കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍

