Kerala kerala kerala politics

കെപിസിസി ‘ദി ഐഡിയ ഓഫ് ഇന്ത്യ’ ക്യാമ്പയിന് തുടക്കം: ഇന്ദിരാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസ്മരണം നടന്നു

ഇന്ദിരാ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും അനുസ്മരണത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ച നടത്തി.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,എംഎം ഹസന്‍,കെ.മുരളീധരന്‍,വി.എം സുധീരന്‍, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ജി.എസ്.ബാബു നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,മുന്‍മന്ത്രി പന്തളം സുധാകരന്‍,മോഹന്‍ കുമാര്‍, കൊറ്റാമം വിമല്‍കുമാര്‍,വിതുര ശശി, കമ്പറ നാരായണന്‍,വി.എസ്. ഹരീന്ദ്രനാഥ്,ആറ്റിപ്ര അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളായ എസ്.നന്മ,മിന്നരന്‍ജിത്ത്.സല്‍മ നസ്റിന് എന്നിവര്‍ ഇന്ദിരാഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും ജീവചരിത്ര പാരായണം നടത്തി.

പുതുതായി രൂപീകരിച്ച വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി
ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും വിപുലമായ പരിപാടികളോടെ ആചരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ഡിസിസിയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. ദേശീയ നേതാക്കളുടെയും കോണ്‍ഗ്രസിന്റെ സുപ്രധാന ദിനങ്ങളും അനുസ്മരിക്കുന്ന കെപിസിസിയുടെ ‘ദി ഐഡിയ ഓഫ് ഇന്ത്യ'(ഇന്ത്യയെന്ന ആശയം) ക്യാമ്പയിനും തുടക്കമായി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഓക്ടോബര്‍ 31 മുതല്‍ പൂര്‍ണ്ണസ്വരാജ് പ്രമേയ ദിനമായ ഡിസംബര്‍ 31 വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!