തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നേരത്തെ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാരിന്റെ മറുപടി. എന്നാൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായമാണ് ഏകീകരിച്ചത്. നിലവിൽ 122 പൊതുമേഖല സ്ഥാപനങ്ങൾക്കും 6 ധനകാര്യകോർപ്പറേഷനും ഈ ഉത്തരവ് ബാധകമായിരിക്കും.
പെൻഷൻ പ്രായം 60 ആക്കി ഉത്തരവ്; വിരമിച്ചവർക്ക് ബാധകമല്ല

