National

ഗവർണറെ പിന്തുണക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്ന് മല്ലികാർജുൻ ഖർഗെ

ദില്ലി: സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുമായി ടെലിഫോണിൽ ചർച്ച നടത്തി. ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോൺഗ്രസിനില്ലെന്ന് ഖർഗെ വ്യക്തമാക്കി.ഗവർണർ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി.സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ച് ബിജെപി ഇടപെടുന്നതിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു.

ഗവർണർമാരുടെ സംസ്ഥാനങ്ങളിലെ അനാവശ്യ ഇടപെടലിൽ സിപിഎം എല്ലാ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തും. ഗവർണർമാരെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാൻ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം. വിസിമാരുടെ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണച്ചെങ്കിലും ദേശീയ തലത്തിൽ തള്ളി പറഞ്ഞിരുന്നു. ഇതടക്കം മുൻനിർത്തിയാണ് കോൺഗ്രസിനെ കൂടി സഹകരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.

ഗവർണർ സര്ക്കാർ പോരിനിടെ രാജ് ഭവന് ധനവകുപ്പ് 75 ലക്ഷം രൂപ അനുവദിച്ച നടപടി അനുനയ ശ്രമം അല്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. സ്വാഭാവിക നടപടി മാത്രമാണെന്നും തെറ്റായി വ്യാഖ്യാനിക്കരുത് എന്നും ധനമന്ത്രി ദില്ലിയിൽ പറഞ്ഞു. കഴിഞ്ഞ 25 ന് ഗവർണർ ധനമന്ത്രിയിൽ അപ്രീതി രേഖപ്പെടുത്തിയതിന് പിന്നാലെ 27 നാണ് രാജ്ഭവനിൽ ഇ ഓഫീസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിംഗ് സംവിധാനവും ഒരുക്കുന്നതിനായി 75 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. ഇത് അനുനയ ശ്രമം ആണെന്നായിരുന്നു റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!