പാറശാല ഷാരോൺ വധത്തിലും ഇലന്തൂർ നരബലിക്കേസിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായ നടപടിയെടുക്കണമെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ആർട്ടിക്കിൾ 161 വിനിയോഗിക്കാൻ ഗവർണർ തയാറാകണമെന്നും അൽഫോൻസ് പുത്രൻ ആവശ്യപ്പെട്ടു. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ഇവിടെ താൻ ബഹുമാനപ്പെട്ട ഗവർണറോട് അഭ്യർഥിക്കുന്നുവെന്നും അൽഫോൻസ് പുത്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
അൽഫോൻസ് പുത്രൻറെ ഫേസ്ബുക്ക് കുറിപ്പ്
ബഹുമാനപ്പെട്ട കേരള ഗവർണർ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയുന്നു. ഒരിക്കലും ന്യായീകരിക്കാനാകത്തതായ അന്ധവിശ്വാസ കുരുതിയിൽ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു. ആദ്യത്തേത് നരബലി (ഇലന്തൂർ കേസ്), രണ്ടാമത്തേത് ഇന്ന് കണ്ടെത്തിയ ഷാരോൺ വധവും. രണ്ടും ആസൂത്രിയമായി ചെയ്ത കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്.
പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 161 ഉപയോഗിക്കാൻ ഗവർണർ തയ്യാറാകണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു. രണ്ട് കേസുകളിലും അടിയന്തിരമായി ഇടപെടണം. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ഇവിടെ താൻ ബഹുമാനപ്പെട്ട ഗവർണറോട് അഭ്യർഥിക്കുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.