ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനത്തിൻ്റെ ഭാഗമായി ശക്തവും, ഏകീകൃതവുമായ ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, മതേതരത്വം, സുരക്ഷ എന്നിവ സംരക്ഷിക്കാനും, ശക്തിപ്പെടുത്താനുമുള്ള സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്വത്തോടെ പെരിങ്ങളം എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റൺ ഫോർ യൂണിറ്റി എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
പി റ്റി എ പ്രസിഡൻ്റ് ആർ.വി ജാഫർ ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം സ്ക്കൂൾ മൈതാനത്തു നിന്ന് ആരംഭിച്ച് പെരിങ്ങളം അങ്ങാടിയുടെ നാല് റോഡിലൂടെ സഞ്ചരിച്ച് സ്കൂളിൽ അവസാനിച്ചു. കൂട്ടയോട്ടത്തിന് മുന്നോടിയായി എൻ എസ് വോളൻ്റിയേഴ്സ് രാഷ്ട്രീയ ഏകതാദിന പ്രതിജ്ഞയെടുത്തു. പിറ്റിഎ പ്രസിഡൻ്റ് ആർ.വി ജാഫർ, സീനിയർ അധ്യാപകനായ യു.കെ അനിൽ കുമാർ എന്നിവർ ഏകതാദിന സന്ദേശം നൽകി. എൻ എസ് പ്രൊഗ്രാം ഓഫീസർ രതീഷ് ആർ നായർ, വാളൻ്റിയർ ലീഡർ ആനന്ദ് വാര്യർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..