National News

മധ്യപ്രദേശിൽ പെട്രോളിന് 121 രൂപ; ജനങ്ങളെ കൊള്ളയടിക്കുന്നത് തുടർന്ന് ഇന്ധനവില കുതിക്കുന്നു.

കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ കൊള്ളയടിക്കുന്നത് തുടർന്ന് ഇന്ധനവില കുതിക്കുന്നു.

രാജ്യത്താദ്യമായി പെട്രോൾ വില 121 രൂപ കടന്നു. മധ്യപ്രദേശിൽ നിലവിൽ പെട്രോൾ വില 121 രൂപയാണ്. അതിന് പുറമെ ഡീസൽ വില 110.29 പൈസ ആയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമായി വർധിച്ചു. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 109.44 രൂപ, 103.31 രൂപ എന്നിങ്ങനെയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!