ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.
ബിനീഷ് കേസ് വ്യക്തിപരമായി നേരിടും. അതിന്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കും. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ബിനീഷിനാണ്. ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ നീക്കത്തെ ചെറുക്കുമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചു.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നീക്കങ്ങളിലും പ്രതികരണം നടത്തുന്ന സിപിഎം ഇക്കാര്യങ്ങളില്‍ ഇതുവരെ മിണ്ടാത്തത് തന്നെ പാര്‍ട്ടി എത്തിപ്പെട്ട പ്രതിസന്ധിയെ സൂചിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം എന്തെങ്കിലും തെളിവുകള്‍ ഇല്ലാതെ അന്വേഷണ ഏജന്‍സി ആളുകളെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട് .

